പനി, ശ്വാസതടസം: സോണിയ ഗാന്ധി ആശുപത്രിയിൽ

sonia
 ന്യൂഡൽഹി: മുൻ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പനിയും, ശ്വാസതടസവും അനുഭവപ്പെട്ടതിനെ തുടർന്ന് കഴിഞ്ഞ ദിവസം രാത്രിയോടെയാണ് സോണിയ ഗാന്ധിയെ ആശുപത്രിയിലേക്ക് മാറ്റിയത്. 
ഡൽഹിയിലെ ഗംഗാറാം ആശുപത്രിയിൽ ചികിത്സയിലാണ് സോണിയ ഗാന്ധി. ആരോഗ്യനില തൃപ്തികരമാണെന്നും നിരീക്ഷണത്തിലാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.