ബീഹാറിൽ കുട്ടികൾക്കിടയിൽ പകർച്ച പനി വ്യാപിക്കുന്നു

5

ബീഹാർ; ബീഹാറിൽ കുട്ടികൾക്കിടയിൽ പകർച്ചപ്പനി പടരുന്നു . പല ആശുപത്രികളിലുമായി നിരവധി കുട്ടികളാണ് ചികിത്സയിലുള്ളത്.ബീഹാറിലെ നളന്ദ മെഡിക്കൽ കോളേജ്, പട്ന മെഡിക്കൽ കോളേജ് , ഇന്ദിരാ ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് തുടങ്ങിയ ആശുപത്രികളിൽ ഇതിനോടകം കുട്ടികളുടെ വാർഡ് നിറഞ്ഞിരിക്കുകയാണ്. 

മാറുന്ന കാലവസ്ഥ കുട്ടികൾക്കിടയിൽ ജലദോഷമം, ചുമ, പനി തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുന്നുണ്ടെന്നും കൃത്യസമയത്ത് ചികിത്സിച്ചില്ലെങ്കിൽ ഇൻഫ്ലുവൻസയും ന്യുമോണിയയുമായി മാറുമെന്നും നളന്ദ മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ.ബിനോദ് കുമാർ സിംഗ് പറഞ്ഞു.