യുപിയില്‍ അപൂര്‍വ പനി പടരുന്നു.ഫിറോസാബാദില്‍ നിന്നും പൊട്ടിപ്പുറപ്പെട്ട അപൂര്‍വ പനി കസ്ഗഞ്ച് ഉള്‍പ്പെടെ മറ്റു ജില്ലകളിലേക്കും വ്യാപിക്കുന്നു. കസ്ഗഞ്ചില്‍ അഞ്ചു പേര് പനി ബാധിച്ചു മരിച്ചതായി അസിസ്റ്റന്റ് ചീഫ് മെഡിക്കല്‍ ഓഫീസര്‍ അവനീന്ദ്ര കുമാര്‍ പറഞ്ഞു. പകര്‍ച്ചപനി തടയാനുള്ള എല്ലാ നടപടികളും സ്വീകരിച്ചതായും അദ്ദേഹം അറിയിച്ചു.
ഉയർന്ന പനിയും കുറഞ്ഞ പ്ലേറ്റ്ലെറ്റുകളുടെ എണ്ണവും രോഗലക്ഷണങ്ങളായി കണ്ടെത്തിയിട്ടുണ്ടെന്നാണ് മെഡിക്കൽ റിപ്പോർട്ടുകൾ. പനി ബാധിച്ച് നിരവധി ആളുകളാണ് തന്റെ പക്കലെത്തുന്നതെന്ന് ആയുര്‍വേദ ഡോക്ടറായ മുകേഷ് പറഞ്ഞു. ഗുരുതരമായ രോഗലക്ഷണങ്ങളുള്ളവരുടെ രക്തസാമ്പിളുകൾ പരിശോധനക്കായി എടുക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
Comments