മഹാരാഷ്ട്രയിലുണ്ടായ മണ്ണിടിച്ചിലില്‍ മരണം പതിനഞ്ചായി; രക്ഷാപ്രവര്‍ത്തനം തുടരുന്നു

maharastra flood


മുംബൈ: മഹാരാഷ്ട്രയില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ മരണം പതിനഞ്ചായി. രണ്ടിടങ്ങളിലാണ് മണ്ണിടിച്ചില്‍ ഉണ്ടായത്. അതേസമയം, മുംബയിലെ ചെമ്ബൂരിലെ ഭരത് നഗറിലുണ്ടായ അപകടത്തില്‍ 11 പേര്‍ മരിച്ചതായി ദേശീയ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്. പല വീടുകളും പൂര്‍ണമായും നശിച്ചു. തുടര്‍ച്ചയായ ദിവസങ്ങളിലായി  പ്രദേശത്ത് അതിശക്തമായ മഴയാണ്. കനത്ത മഴയെ തുടര്‍ന്ന് മെട്രോ സ്റ്റേഷനില്‍ ഉള്‍പ്പടെ വെള്ളം കയറി.ഇന്നും കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.മുംബയിലെ ലോക്കല്‍ ട്രെയിന്‍ സര്‍വീസുകളും തടസപ്പെട്ടു.