കൊല്‍ക്കത്തയില്‍ തീപിടുത്തം; നിരവധി വീടുകള്‍ കത്തിനശിച്ചു

കൊല്‍ക്കത്തയില്‍ തീപിടുത്തം; നിരവധി വീടുകള്‍ കത്തിനശിച്ചു

കൊല്‍ക്കത്ത: ബംഗാള്‍ തലസ്ഥാനമായ കൊല്‍ക്കത്തയില്‍ വന്‍ തീപിടുത്തമെന്ന് എ.എന്‍.ഐ റിപ്പോര്‍ട്ട്. ചേരി പ്രദേശമായ നിവേദിത പാലിയിലാണ് തീപിടുത്തമുണ്ടായത്. നിരവധി വീടികള്‍ അഗ്‌നിക്കിരയായി. അഗ്‌നിശമന സേന സംഭവ സ്ഥലത്തെത്തി തീയണക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.

അപകടത്തിന്റെ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

നാല് ദിവസത്തിനിടെ കൊൽക്കത്തയിലുണ്ടാകുന്ന രണ്ടാമത്തെ വലിയ തീപ്പിടിത്തമാണിത്. നവംബർ 10-ന് ടോപ്സിയ മേഖലയിലെ ചേരിപ്രദേശത്തും വൻ തീപ്പിടിത്തമുണ്ടായിരുന്നു. ഇരുപതോളം കുടിലുകളാണ് അന്ന് പൂർണമായും കത്തിനശിച്ചത്.