പൂഞ്ചിൽ സൈനിക വാഹനത്തിന് നേരെയുണ്ടായത് ഭീകരാക്രമണം; സ്ഥിരീകരിച്ച് സൈന്യം

google news
five soldiers lost their lives in poonch terrorist attack
 

ശ്രീനഗര്‍: ജമ്മുകശ്മീരിലെ പൂഞ്ചിൽ സൈനിക വാഹനത്തിന് നേരെയുണ്ടായത് ഭീകരാക്രമണമെന്ന് സ്ഥിരീകരിച്ച്  സൈന്യം.  ഭീകരര്‍ നടത്തിയ ഗ്രനേഡ് ആക്രമണമാണ് തീപിടിത്തത്തിന് കാരണമെന്ന് സൈന്യം അറിയിച്ചു. 

കരസേനയുടെ ട്രക്കിന് നേരെ ഉച്ചയോടെയുണ്ടായ ആക്രമണത്തിൽ അഞ്ച് ജവാന്മാരാണ് വീരമൃത്യു വരിച്ചത്. ഒരു സൈനികൻ ഗുരുതര പരിക്കുകളോട് ചികിത്സയിലാണ്. 
 
ഭിംബര്‍ ഗലിയില്‍നിന്ന് പൂഞ്ചിലെ സങ്കിയേറ്റിലെ സൈനിക ക്യാമ്പിലേക്കുള്ള എണ്ണയും മറ്റും കൊണ്ടുപോകുന്ന ട്രക്കിന് നേരേയാണ് ഭീകരാക്രമണമുണ്ടായത്. ഭീകരവിരുദ്ധ ഓപ്പറേഷൻ വിഭാഗത്തിലെ സൈനികരാണ് വാഹനത്തിലുണ്ടായിരുന്ന എല്ലാവരും. ഭീകരർ വാഹനത്തിന് നേരെ വെടിയുതിർക്കുകയും പിന്നീട് ഗ്രനേഡാക്രമണം നടത്തുകയുമായിരുന്നുവെന്നുമാണ് സൈന്യം വാർത്താക്കുറിപ്പിൽ അറിയിച്ചത്. ഗ്രനേഡ് ഉപയോഗിച്ചുളള ആക്രമണത്തിലാണ് വാഹനത്തിന് തീപിടിച്ചത്. സ്ഥലത്ത് സൈന്യത്തെ വിന്യസിച്ചു. 

പ്രദേശത്തെ ശക്തമായ മഴയും മോശം കാലാവസ്ഥയും മുതലെടുത്താണ് ഭീകരര്‍ ആക്രമണം നടത്തിയതെന്ന് സൈന്യം വാര്‍ത്താ കുറപ്പില്‍ വ്യക്തമാക്കി. ഭീകരർക്കായി പ്രദേശത്ത് വ്യാപക തെരച്ചിൽ തുടരുകയാണ്. 

Tags