മിന്നൽ പ്രളയം; ആന്ധ്രപ്രദേശില്‍ ബസുകള്‍ ഒഴുക്കില്‍പ്പെട്ട് 12 മരണം

dd

ആന്ധ്രപ്രദേശിലെ കടപ്പയില്‍ മൂന്ന് ബസുകള്‍ ഒഴുക്കില്‍പ്പെട്ട് 12 പേര്‍ മരിച്ചു. 18 പേരെ കാണാതായി. കടപ്പയിലെ മണ്ടപ്പള്ളി വില്ലേജിലാണ് സര്‍ക്കാര്‍ ബസുകള്‍ ഒഴുക്കില്‍പ്പെട്ടത്. കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ മുങ്ങിത്തുടങ്ങിയ ബസുകളുടെ മുകളില്‍ കയറിയാണ് ആളുകള്‍ രക്ഷപെട്ടത്. മണ്ടപ്പള്ളി, നന്ദലൂരു, അക്കേപ്പാടു മേഖലയിലെ രക്ഷാപ്രവര്‍ത്തനത്തിനിടെയാണ് അപകടമുണ്ടായത്.

30 ലധികം ആളുകൾ ഒഴുക്കിൽ പെട്ടിട്ടുണ്ട് എന്നാണ് സൂചന. നന്ദലുരുവിൽ ഒരു ബസ്സിൽ നിന്ന് മൂന്ന് മൃതദേഹങ്ങളും ഗുണ്ടലൂരുവിൽ നിന്ന് ഏഴ് മൃതദേഹങ്ങളും കണ്ടെടുത്തു. എൻ.ഡി,ആർ എഫ് സംഘം സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം നടത്തി വരികയാണ്.നെല്ലൂർ ചിറ്റൂർ കടപ്പ ജില്ലകളിലാണ് മിന്നല്‍ പ്രളയമുണ്ടായത്. പ്രളയം ജനജീവിതത്തെ സാരമായി ബാധിച്ചു. രക്ഷാ പ്രവർത്തനങ്ങൾ സർക്കാർ മേൽ നോട്ടത്തിൽ നടന്നുവരികയാണെന്ന് ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈ.എസ് ജഗൻ മോഹൻ റെഢ്ഡി അറിയിച്ചു.