രാജ്യത്ത് തുടർച്ചയായ മൂന്നാം ദിവസവും പ്രതിദിന കോവിഡ് ബാധിതർ ഒരു ലക്ഷത്തിൽ താഴെ

india

ന്യൂഡൽഹി: രാജ്യത്ത് തുടർച്ചയായ മൂന്നാം ദിവസവും പ്രതിദിന കോവിഡ് ബാധിതർ ഒരു ലക്ഷത്തിൽ താഴെ. കഴിഞ്ഞ 24 മണിക്കൂറിനിടെ 94,052 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 6148 മരണം കൂടി കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് മൂലമെന്ന് സ്ഥിരീകരിച്ചു.

ഇതോടെ രാജ്യത്തെ ആകെ മരണസംഖ്യ 3.59 ലക്ഷമായി. രാജ്യത്ത് നിലവിൽ 11,67,952 പേരാണ് ചികിത്സയിൽ കഴിയുന്നത്. 1,51,367 പേരാണ് ഇന്നലെ രോഗമുക്തി നേടിയത്. 3,59,676 മരണം ഇതുവരെ കോവിഡ് മൂലമെന്ന് സ്ഥിരീകരിച്ചു. രാജ്യത്ത് 23,90,58,360 പേർക്ക് വാക്‌സിൻ നൽകി.