ഹരിയാന മുൻ മന്ത്രി കമല വർമ അന്തരിച്ചു

kamala
ചണ്ഡീഗഢ്: ഹരിയാന മുൻ മന്ത്രിയും മുതിർന്ന ബിജെപി നേതാവുമായിരുന്ന കമല വർമ(93) അന്തരിച്ചു. കോവിഡ് മുക്തയായ ശേഷം ബ്ലാക്ക് ഫംഗസ് ബാധിച്ച ചികിത്സയിലായിരുന്നു. ആരോഗ്യസ്ഥിതി ഗുരുതരമായതിനെ തുടർന്ന് ചൊവ്വാഴ്ച്ച വൈകുന്നേരത്തോടെയാണ് മരണം. കമല വർമ്മയുടെ മരണത്തിൽ ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ ഖേദം രേഖപ്പെടുത്തി.