മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി മനോഹർ ജോഷിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

മുംബൈ: മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രിയും പ്രമുഖ ശിവസേന നേതാവുമായ മനോഹർ ജോഷിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മസ്തിഷ്ക ട്യൂമറിനെത്തുടർന്ന് അവശതയിലായിരുന്നു ജോഷി.
വൈകിട്ട് അഞ്ചിനാണ് ജോഷിയെ മുംബൈയിലെ പി.ഡി. ഹിന്ദുജ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ജോഷി സെമി കോമ അവസ്ഥയിലാണെന്നും പ്രത്യേക ശ്രദ്ധ ആവശ്യമാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു.
ശിവസേന സ്ഥാപകൻ ബാൽ താക്കറെയുടെ വിശ്വസ്തനായ ജോഷി, 1995 മുതൽ 1999 വരെ മഹാരാഷ്ട്രയുടെ മുഖ്യമന്ത്രി പദവി വഹിച്ചിട്ടുണ്ട്. എ.ബി. വാജ്പെയ് സർക്കാരിന് കീഴിൽ വൻകിട വ്യവസായ വകുപ്പിന്റെ ചുമതലയുള്ള മന്ത്രിയായും ലോക്സഭാ സ്പീക്കറായും ജോഷി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.