മഹാരാഷ്ട്ര മുന്‍ മന്ത്രി കൃപാശങ്കര്‍ സിങ് ബി.ജെ.പിയില്‍ ചേര്‍ന്നു

dfx
മുംബൈ: മഹാരാഷ്ട്ര മുന്‍ മന്ത്രി കൃപാശങ്കര്‍ സിങ് ബി.ജെ.പിയില്‍ ചേര്‍ന്നു.മുംബൈ നരിമാന്‍ പോയിന്റിലെ ബി.ജെ.പി ഓഫിസില്‍ മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെയും പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ചന്ദ്രകാന്ത പാട്ടീലിന്റെയും സാന്നിധ്യത്തിലാണ് കൃപാശങ്കര്‍ അംഗത്വമെടുത്തത്.

മഹാരാഷ്ട്ര കോൺഗ്രസിലെ ഏറെ പ്രധാനപ്പെട്ട നേതാവാണ് കൃപാശങ്കർ. കോൺഗ്രസ് എന്ന പാർട്ടിയുടെ തകർച്ച സൂചിപ്പിക്കുന്ന മാറ്റമാണ് സംഭവിക്കുന്നതെന്നും ബി.ജെ.പി പറഞ്ഞു. ഉത്തരേന്ത്യയിൽ നിന്നും മുംബൈയിൽ സ്ഥാനമുറപ്പിച്ച കോൺഗ്രസ്സ് നേതാവിന് മുൻസിപ്പൽ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബി.ജെ.പി സുപ്രധാന ചുമതലകൾ നൽകിയേക്കുമെന്നും വാർത്തകളുണ്ട്.