മധ്യപ്രദേശിൽ മുൻ മന്ത്രി ദീപക് ജോഷി കോൺഗ്രസിൽ ചേർന്നു

google news
 former minister Deepak Joshi joined the Congress
 

ഭോപ്പാൽ: മധ്യപ്രദേശിലെ മുതിർന്ന ബി.ജെ.പി നേതാവും മുൻ മന്ത്രിയുമായ ദീപക് ജോഷി കോൺഗ്രസിൽ ചേർന്നു. മുൻ മുഖ്യമന്ത്രി കൈലാഷ് ജോഷിയുടെ മകനാണ് ദീപക് ജോഷി. ഭോപ്പാലിലെ കോൺഗ്രസ് സംസ്ഥാന കമ്മിറ്റി ഓഫീസിലെത്തിയ ദീപക് ജോഷിയെ പാർട്ടി സംസ്ഥാന അധ്യക്ഷൻ കമൽനാഥ് സ്വീകരിച്ചു.

തന്റെ പിതാവ് കൈലാഷ് ജോഷിയുടെ പാരമ്പര്യത്തെ സംസ്ഥാനത്തെ ബി.ജെ.പി സർക്കാർ അവഗണിക്കുകയാണെന്ന് ദീപക് ജോഷി ആരോപിച്ചു. 

60-കാരനായ ദീപ് ജോഷി ബി.ജെ.പി ടിക്കറ്റിൽ മൂന്നു തവണ എം.എൽ.എ ആയിട്ടുണ്ട്. 2003-ൽ ദേവാസ് ജില്ലയിലെ ബാഗ്ലി മണ്ഡലത്തിൽനിന്നാണ് അദ്ദേഹം ആദ്യമായി നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. പിന്നീട് 2008, 2013 വർഷങ്ങളിൽ ഹാത്പിപ്ല്യ മണ്ഡലത്തിൽനിന്ന് എം.എൽ.എ ആയി. 2013-ൽ ശിവരാജ് സിങ് ചൗഹാൻ മന്ത്രിസഭയിലും അംഗമായി.
 

Tags