നിക്ഷേപ തട്ടിപ്പ് കേസ്: കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ റോഷന്‍ ബേഗ് അറസ്റ്റില്‍

നിക്ഷേപ തട്ടിപ്പ് കേസ്: കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ റോഷന്‍ ബേഗ് അറസ്റ്റില്‍

ബം​ഗ​ളൂ​രു: കോ​ണ്‍​ഗ്ര​സ് നേ​താ​വും മു​ന്‍ മ​ന്ത്രി​യു​മാ​യ റോ​ഷ​ന്‍ ബേ​ഗി​നെ സി​ബി​ഐ അ​ഴി​മ​തി​ക്കേ​സി​ല്‍ അ​റ​സ്റ്റ് ചെ​യ്തു. 4,000 കോ​ടി​യു​ടെ ഐ-​മോ​ണി​റ്റ​റി അ​ഡ്‌​വൈ​സ​റി (ഐ​എം​എ) പോ​ന്‍​സി അ​ഴി​മ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് അ​റ​സ്റ്റ്.

നേ​ര​ത്തെ റോ​ഷ​ന്‍ ബേ​ഗി​നെ കോ​ണ്‍​ഗ്ര​സി​ല്‍​നി​ന്നും പു​റ​ത്താ​ക്കി​യി​രു​ന്നു. ഇ​ന്ന് തെ​ളി​വു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ചോ​ദ്യം ചെ​യ്യാ​ന്‍‌ വി​ളി​പ്പി​ച്ച റോ​ഷ​ന്‍ ബേ​ഗി​നെ സി​ബി​ഐ അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു.

ചോ​ദ്യം ചെ​യ്യ​ലി​നു ശേ​ഷം സി​ബി​ഐ ശി​വാ​ജി​ന​ഗ​ര്‍ മു​ന്‍ എം​എ​ല്‍​എ​യെ ബം​ഗ​ളൂ​രു പ്ര​ത്യേ​ക കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി. കോ​ട​തി ബേ​ഗി​നെ 14 ദി​വ​സം ജു​ഡീ​ഷ​ല്‍ ക​സ്റ്റ​ഡി​യി​ല്‍ വി​ട്ടു.

നാലായിരം കോടിയുടെ ഐ.എം.എ. തട്ടിപ്പ് കേസില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും പോലീസുകാരെയും പ്രതിചേര്‍ത്ത് അനുബന്ധ കുറ്റപത്രം നേരത്തെ സി.ബി.ഐ. സമര്‍പ്പിച്ചിരുന്നു. കര്‍ണാടക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഐ.എം.എയും സഹ കമ്പനികളും ചേര്‍ന്ന് വന്‍ലാഭം നേടാമെന്ന് വിശ്വസിപ്പിച്ച് നിരവധി പേരെ കബളിപ്പിച്ചുവെന്നാണ് കേസ്.

തട്ടിപ്പു കേസിലെ മുഖ്യപ്രതിയായ മുഹമ്മദ് മന്‍സൂര്‍ ഖാനെ രാജ്യം വിടാന്‍ സഹായിച്ചു എന്നാണ് ബൈഗിന്റെ പേരിലുള്ള കുറ്റം. നേരത്തെ കോണ്‍ഗ്രസില്‍ വിമതനീക്കം നടത്തിയതിനു പിന്നാലെ ബൈഗ് അയോഗ്യനാക്കപ്പെട്ടിരുന്നു.