ബിജെപി നേതൃത്വത്തിനെതിരെ ഒബിസി മോര്‍ച്ച മുന്‍ ഉപാധ്യക്ഷന്‍

OBC

ബിജെപി സംസ്ഥാന നേതൃത്വത്തിനെതിരെ ഒബിസി മോര്‍ച്ച മുന്‍ ഉപാധ്യക്ഷന്‍ ഋഷി പല്‍പ്പു രംഗത്ത്. താന്‍ പാര്‍ട്ടി വിരുദ്ധ നിലപാട് സ്വീകരിച്ചിട്ടില്ലെന്നും തന്റെ വിശദീകരണം പോലും കേള്‍ക്കാതെയാണ് തന്നെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതെന്നും ഋഷി പൽപ്പു പറഞ്ഞു.  ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പേരില്‍ ഋഷി പല്‍പ്പുവിനെ കഴിഞ്ഞ ദിവസം ബിജെപിയില്‍ നിന്ന് പുറത്താക്കിയത്.

കുഴല്‍പ്പണ വിവാദത്തില്‍ അണികളെ വിശ്വാസത്തില്‍ എടുക്കുന്നതില്‍ ബിജെപി ജില്ലാ നേതൃത്വം അമ്പേ പരാജയപ്പെട്ടതായും ഋഷി പല്‍പ്പു ആരോപിച്ചു. സംസ്ഥാന അധ്യക്ഷന്‍ തന്നെ വിളിച്ച് ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇട്ടിരുന്നോയെന്ന് ചോദിച്ചു. താന്‍ ഇട്ടുവെന്ന് മറുപടി നല്‍കി. 

നിങ്ങളെ ചുമതലയില്‍ നിന്നുമാറ്റുന്നതായാണ് അദ്ദേഹം പറഞ്ഞത്. മറ്റൊന്നും പറഞ്ഞില്ല. നോട്ടീസ് നല്‍കുകയോ വിശദീകരണം ചോദിക്കുകയോ ചെയ്തില്ലെന്നും  ഋഷി പൽപ്പും പറഞ്ഞു.  ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ തന്റെ വികാരം പങ്കുവയ്ക്കുക മാത്രമാണ് ചെയ്തത്. നേതൃത്വം തന്നോട് കാണിച്ചത് അനീതിയാണെന്നും ഋഷി പല്‍പ്പു ആരോപിച്ചു.