മു​ൻ രാ​ഷ്ട്ര​പ​തി ഗ്യാ​നി സെ​യി​ൽ സിം​ഗി​ന്‍റെ ചെ​റു​മ​ക​ൻ ബി​ജെ​പി​യി​ൽ ചേർന്നു

d

ന്യൂ​ഡ​ൽ​ഹി: മു​ൻ രാ​ഷ്ട്ര​പ​തി ഗ്യാ​നി സെ​യി​ൽ സിം​ഗി​ന്‍റെ ചെ​റു​മ​ക​ൻ ഇ​ന്ദ​ർ​ജീ​ത്ത് സിം​ഗ് ബി​ജെ​പി​യി​ൽ ചേ​ർ​ന്നു. കേ​ന്ദ്ര​മ​ന്ത്രി ഹ​ർ​ദീ​പ് സിം​ഗ് പു​രി​യു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ ബി​ജെ​പി പ്ര​വേ​ശ​നം. ത​ന്‍റെ മു​ത്ത​ച്ഛ​ന്‍റെ ആ​ഗ്ര​ഹ​മാ​ണ് ബി​ജെ​പി​യി​ൽ ചേ​ർ​ന്ന​തി​ലൂ​ടെ താ​ൻ നി​റ​വേ​റ്റി​യ​തെ​ന്ന് ഇ​ന്ദ​ർ​ജീ​ത്ത് സിം​ഗ് പ​റ​ഞ്ഞു.

പഞ്ചാബ് ബി.ജെ.പിയുടെ ചുമതല വഹിക്കുന്ന ദുഷ്യന്ത് ഗൗതം ഇന്ദര്‍ജീത്തിനെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തു. പഞ്ചാബിലെ ജനങ്ങളുടെ മനസ്സില്‍ ബി.ജെ.പിക്ക് പ്രത്യേക സ്ഥാനമുണ്ടെന്ന് തെളിയിക്കുന്നതാണ് ഇന്ദര്‍ജീത്തിന്റെ വരവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഞാന്‍ ബി.ജെ.പിയില്‍ ചേരണമെന്ന് മുത്തച്ഛന്‍ ആഗ്രഹിച്ചിരുന്നു. എ.ബി. വാജ്‌പേയിയെയും എല്‍.കെ. അദ്വാനിയെയും തനിക്ക് പരിചയപ്പെടുത്തി തന്നത് ഗ്യാനി സെയില്‍ സിങ് ആണെന്നും ഇന്ദര്‍ജീത് പറഞ്ഞു.