മു​ൻ രാ​ജ്യ​സ​ഭാ എം​പി ച​ന്ദ​ൻ മി​ത്ര അ​ന്ത​രി​ച്ചു

oj

ന്യൂഡൽഹി: രാജ്യസഭ മുൻ എം.പിയും മാധ്യമപ്രവർത്തകനുമായ ചന്ദൻ മിത്ര അന്തരിച്ചു. 65 വയസായിരുന്നു. ബുധനാഴ്​ച രാത്രി ഡൽഹിയിലായിരുന്നു അന്ത്യം.ഏ​താ​നും നാ​ളു​ക​ളാ​യി രോ​ഗം​ബാ​ധി​ച്ച് കി​ട​പ്പി​ലാ​യി​രു​ന്നു.

പ​യ​നീ​യ​ർ ദി​ന​പ്പ​ത്ര​ത്തി​ന്‍റെ എ​ഡി​റ്റ​റാ​യി​രു​ന്നു. ബി​ജെ​പി അം​ഗ​മാ​യാ​ണ് രാ​ജ്യ​സ​ഭ​യി​ലെ​ത്തി​യ​ത്. പി​ന്നീ​ട് 2018 ൽ ​തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സി​ൽ ചേ​ർ​ന്നു.പ്രധാനമന്ത്രി നരേന്ദ്ര മോദി, മുതിര്‍ന്ന ബി.ജെ.പി നേതാവ് രാം മാധവ് തുടങ്ങിയവര്‍ മിത്രയുടെ നിര്യാണത്തില്‍ അനുശോചിച്ചു.