ചെന്നൈ:റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ എസ്.വെങ്കിട്ടരമണന് (92) അന്തരിച്ചു. ചെന്നൈയില്‍ വച്ചായിരുന്നു അന്ത്യം.
1990-1992 കാലയളവിലാണ് ആര്‍ബിഐയുടെ 18-ാം ഗവര്‍ണറായി വെങ്കിട്ടരമണന് സേവനമനുഷ്ഠിച്ചത്. കടുത്ത സാമ്പത്തിക പ്രതിസന്ധി കാലത്തും ഉദാരവത്കരണത്തിന്റെ ആദ്യ നാളുകളിലും റിസര്‍വ് ബാങ്കിനെ നയിച്ചത് അദ്ദേഹമാണ്. കര്‍ണാടക സര്‍ക്കാരിന്റെ ഉപദേശകനായും ധനകാര്യ സെക്രട്ടറിയായും അദ്ദേഹം ചുമതല വഹിച്ചിട്ടുണ്ട്.