മുന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എഎം അഹമ്മദി അന്തരിച്ചു

ന്യൂഡല്‍ഹി: മുന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എഎം അഹമ്മദി അന്തരിച്ചു. 90 വയസ്സായിരുന്നു. ഇന്നു പുലര്‍ച്ചെ അഞ്ചുമണിയോടെയായിരുന്നു അന്ത്യം.
ഗുജറാത്തിലെ സൂറത്തില്‍ 1932ലാണ് ജസ്റ്റിസ് അസീസ് മുഷബ്ബര്‍ അഹമ്മദി ജനിച്ചത്. 1964ല്‍ അഹമ്മദാബാദ് സിറ്റി സിവില്‍ & സെഷന്‍സ് കോടതി ജഡ്ജിയായി നിയമിതനായ അദ്ദേഹം 1976ല്‍ ഗുജറാത്ത് ഹൈക്കോടതി ജഡ്ജിയായും തുടര്‍ന്ന് 1988ല്‍ സുപ്രീം കോടതിയിലേക്ക് ഉയര്‍ത്തപ്പെട്ട അദ്ദേഹം 1994 ല്‍ ഇന്ത്യയുടെ ചീഫ് ജസ്റ്റിസായായും ചുമതലയേറ്റു.
ജനറല്‍ വൈദ്യയുടെ കൊലപാതകത്തില്‍ അര്‍ധരാത്രി വിധി പറഞ്ഞതു മുതല്‍, അയോധ്യ ഭൂമി ഏറ്റെടുക്കലില്‍ ന്യൂനപക്ഷ വിധി പുറപ്പെടുവിച്ചത് അടക്കമുള്ള ചര്‍ച്ച ചെയ്യപ്പെട്ട നടപടികളും അദ്ദേഹത്തിന്റെ ഭാഗത്തുനിന്നുണ്ടായിട്ടുണ്ട്. കൂടാതെ ഭരണഘടന, മനുഷ്യാവകാശങ്ങള്‍, അഭിപ്രായ സ്വാതന്ത്രം, കേന്ദ്ര-സംസ്ഥാന ബന്ധങ്ങള്‍ അടക്കമുള്ള വിവിധ വിഷയങ്ങളില്‍ പ്രസക്തമായ നിരവധി വിധിന്യായങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. ഏറ്റവും കൂടുതല്‍ കാലം സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സ്ഥാനത്തിരുന്ന വ്യക്തികളില്‍ ഒരാള്‍കൂടിയായ അദ്ദേഹം. അലിഗഡ് മുസ്ലീം സര്‍വകലാശാലയില്‍ ചാന്‍സലറായും സേവനമനുഷ്ഠിച്ചു.