യുപി മുന്‍മന്ത്രി ആത്മാറാം തോമര്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍

യുപി മുന്‍മന്ത്രി ആത്മാറാം തോമര്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍
 

ലഖ്നൗ: ഉത്തര്‍പ്രദേശിലെ മുന്‍ മന്ത്രിയും ബിജെപി നേതാവുമായ ആത്മാറാം തോമറിനെ മരിച്ച നിലയില്‍ കണ്ടെത്തി. യുപിയിലെ ബാഗ്പതിലെ വീട്ടില്‍ കഴുത്തില്‍ ടവല്‍ കൊണ്ട് ചുറ്റിയ നിലയിലായിരുന്നു മൃതദേഹം. കൊലപാതകമാണെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. 

ഇന്ന് രാവിലെ സഹോദരന്‍ വിജയ് വീട്ടിലെത്തിയപ്പോഴാണ് തോമറിനെ മരിച്ച നിലയില്‍ കണ്ടത്. സംഭവ സമയത്ത് വീട്ടില്‍ കുടുംബാംഗങ്ങള്‍ ഉണ്ടായിരുന്നില്ല. തോമറിന്റെ മൊബൈല്‍ ഫോണും കാറും കാണാനില്ലെന്ന് പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഡോഗ് സ്വാഡും ഫോറന്‍സിക് സംഘവും പരിശോധന നടത്തി. 

തോമറിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാകാനാണ് സാധ്യതയെന്നാണ് അന്വേഷണ സംഘത്തിന്‍റെ നിഗമനം. സഹോദരന്‍റെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.