ലക്ഷദ്വീപില്‍ നാല് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍; കടുത്ത നടപടികളുമായി അഡ്മിനിസ്‌ട്രേഷന്‍

lakshadweep 30/5

കവരത്തി: ലക്ഷദ്വീപിലെ കില്‍ത്താന്‍ ദ്വീപില്‍ പ്രതിഷേധം നടത്തിയ നാല് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൂടി അറസ്റ്റിലായി. ലക്ഷദ്വീപ് കളക്ടര്‍ അസ്‌കറലിയുടെ കോലം കത്തിച്ച് പ്രതിഷേധം നടത്തിയ സംഭവത്തിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ച വീഡിയോയിലുള്ളവരെ കണ്ടെത്തിയാണ് അറസ്റ്റ് ചെയ്യുന്നത്. പ്രതിഷേധം കാണാനെത്തിയവരെക്കൂടി പൊലീസ് പിടികൂടുകയാണെന്നാണ് അറസ്റ്റിലായവരുടെ ആരോപണം.

അതിനിടെ സംഭവത്തില്‍ അറസ്റ്റിലായ 23 പേരെ റിമാന്‍ഡ് ചെയ്ത് കില്‍ത്താനിലെ ഓഡിറ്റോറിയത്തില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ മാനദണ്ഡം പാലിച്ച് ഇവരെ താമസിപ്പിക്കാന്‍ സെല്ലുകളില്‍ സൗകര്യമില്ലാത്തതിനാലാണ് നടപടി. അതേസമയം, ലക്ഷദ്വീപില്‍ സന്ദര്‍ശക വിലക്ക് നടപ്പാക്കിയതിന് പിന്നാലെ അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേല്‍ ഇന്ന് ലക്ഷദ്വീപില്‍ എത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.