സുപ്രീം കോടതിയിലെ നാല് ജഡ്ജിമാർക്ക് കൊവിഡ്

google news
suprem court
 

ന്യൂഡല്‍ഹി: സുപ്രീം കോടതിയിലെ നാല് ജഡ്ജിമാർക്ക് കൊവിഡ് പോസിറ്റീവ്. ജസ്റ്റിസുമാരായ അനിരുദ്ധ ബോസ്, എസ് രവീന്ദ്ര ഭട്ട്, ജെ ബി പർദിവാല, മനോജ് മിശ്ര എന്നിവർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ജസ്റ്റിസ് രവീന്ദ്ര ഭട്ട് ഭരണഘടന ബെഞ്ചിൽ അംഗമാണ്. 


കഴിഞ്ഞ ദിവസം  11692 പേർക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. 5.09 ശതമാനമാണ് രാജ്യത്തെ പോസിറ്റിവിറ്റി നിരക്ക്. നിലവില്‍ 66,170 പേര്‍ക്കാണ് രാജ്യത്ത് രോഗബാധയുള്ളത്. കൊവിഡ് വ്യാപനത്തിന് പിന്നാലെ ഡല്‍ഹിയിലെ കോടതികളിൽ മാസ്ക് നിർബന്ധമാക്കിയിട്ടുണ്ട്. ത്രിപുരയിൽ പോസിറ്റിവിറ്റി നിരക്ക് കൂടിയ സ്ഥലങ്ങളിൽ നിന്നും എത്തുന്ന യാത്രക്കാർക്ക് പരിശോധന നിർബന്ധമാക്കി.

അതേസമയം, സംസ്ഥാനങ്ങൾക്ക് കൊവിഡ് വാക്സിൻ നൽകുന്നത് നിർത്തിയതായി കേന്ദ്രം കഴിഞ്ഞ ദിവസം അറിയിച്ചു. പ്രധാനമന്ത്രിയുടെ ഓഫീസ് നടത്തിയ കൊവിഡ് അവലോകന യോഗത്തിലാണ്  ഇക്കാര്യം വ്യക്തമാക്കിയത്.  
 

Tags