നാരദ കൈക്കൂലി കേസിൽ സി ബി ഐ അറസ്റ്റ് ചെയ്ത നാല് തൃണമൂൽ കോൺഗ്രസ് നേതാക്കൾക്ക് ഉപാധികളോടെ ജാമ്യം

order

ന്യൂഡൽഹി: നാരദ കൈക്കൂലി കേസിൽ സി ബി ഐ അറസ്റ്റ് ചെയ്ത നാല്  തൃണമൂൽ കോൺഗ്രസ് നേതാക്കൾക്ക് ഉപാധികളോടെ ജാമ്യം. കൊല്കത്തയാണ് ഇടക്കാല ജാമ്യം അനുവദിച്ച്  ഉത്തരവ് ഇറക്കിയത്. മന്ത്രിമാരായ ഫിർഹാദ് ഹക്കീം,സുബ്രത മുഖർജി,മദൻ മിത്ര എം എൽ എ,മുൻ കൊൽക്കത്ത മേയർ സെവൻ ചാറ്റർജി എന്നിവർക്കാണ് ജാമ്യം അനുവദിച്ചത്. സി ബി ഐയുടെ എതിർപ്പ് തള്ളിയാണ് ആക്ടിങ് ചീഫ് ജസ്റ്റിസ് രാജേഷ് അധ്യക്ഷനായ ബെഞ്ചിന്റെ നടപടി.രണ്ടു ലക്ഷം രൂപയുടെ ജാമ്യബോണ്ട്  കെട്ടി വെയ്ക്കണം.

മാധ്യമങ്ങളെ  കാണരുതെന്നും അന്വേഷണ ഉദ്യോഗസ്ഥരുമായി വീഡിയോ കോണ്ഫറന്സ് മുഖേന സഹകരിക്കാനും നിർദേശമുണ്ട്. കഴിഞ്ഞ ദിവസമാണ് സി ബി ഐ ആസ്ഥാനത്തേക്ക് ഇവരെ വിളിച്ച് വരുത്തി അറസ്റ്റ് ചെയ്തത്.