ഡ​ൽ​ഹി​യി​ൽ നാ​ല് നി​ല കെ​ട്ടി​ടം ത​ക​ർ​ന്നു​വീ​ണു; ര​ണ്ട് മരണം

g

ന്യൂ​ഡ​ൽ​ഹി:  ഡ​ൽ​ഹി​യി​ൽ നാ​ല് നി​ല കെ​ട്ടി​ടം ത​ക​ർ​ന്നു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ സ​ഹോ​ദ​ര​ന്മാ​രാ​യ ര​ണ്ട് കു​ട്ടി​ക​ൾ മ​രി​ച്ചു. കെ​ട്ടി​ടാ​വ​ശി​ഷ്ട​ങ്ങ​ൾ​ക്കി​ട​യി​ൽ നി​ന്ന് ര​ണ്ട് കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ മൂ​ന്നു പേ​രെ ര​ക്ഷ​പെ​ടു​ത്തി.സ​ബ്സി മ​ന്ദി മേ​ഖ​ല​യി​ൽ തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 11.30 ഓ​ടെ​യാ​ണ് അ​പ​ക​ടം. കെ​ട്ടി​ട​ത്തി​ന് താ​ഴെ നി​ർ​ത്തി​യി​ട്ടി​രു​ന്ന വാ​ഹ​ന​ങ്ങ​ൾ അ​പ​ക​ട​ത്തി​ൽ ത​ക​ർ​ന്നു.

കെട്ടിടത്തിന്റെ താഴത്തെ നില കഴിഞ്ഞ ദിവസമാണ് ഒരു വ്യവസായി വിലക്കുവാങ്ങിയത്. ശേഷം വലിയ യന്ത്രങ്ങൾ ഉപയോഗിച്ച് ഇയാൾ പുനരുദ്ധാരണം നടത്തുവാൻ ആരംഭിച്ചു. പ്രവർത്തനത്തിനിടെ സംഭവിച്ച പിഴവുകളാണ് അപകട കാരണം എന്ന് പോലീസ് വിലയിരുത്തി.സ്ഥലത്ത് രക്ഷാ പ്രവർത്തനം ഊർജ്ജിതമായി നടക്കുന്നു.