മ​ഹാ​രാ​ഷ്ട്ര​യി​ൽ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ പ​തി​നാ​ലു​കാ​രി​യെ പീ​ഡി​പ്പി​ച്ചു; പ്ര​തി അ​റ​സ്റ്റി​ൽ

g

മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ൽ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ പ​തി​നാ​ലു​കാ​രി​യെ പീ​ഡി​പ്പി​ച്ച കേ​സി​ലെ പ്ര​തിയെ പോലീസ്  അറസ്റ്റ് ചെയ്തു. മു​പ്പ​ത്തി​യ​ഞ്ചു​കാ​ര​നാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച​യാ​ണ് ഉ​ല്ലാ​സ് ന​ഗ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽവച്ച് പ്ര​തി പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച​ത്.

പെ​ൺ​കു​ട്ടി​യെ ക്വാ​ർ​ട്ടേ​ഴ്സി​ലെ ആ​ളൊ​ഴി​ഞ്ഞ മു​റി​യി​ലേ​ക്ക് ഭീ​ഷ​ണി​പ്പെ​ടു​ത്തി കൂ​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു. അ​തി​ക്ര​മ​ത്തെ എ​തി​ർ​ത്ത പെ​ൺ​കു​ട്ടി​യെ പ്ര​തി ഹാ​മ​ർ ഉ​പ​യോ​ഗി​ച്ച് അ​ടി​യ്ക്കു​ക​യും ചെ​യ്തി​രു​ന്നു.