ത​മി​ഴ്നാ​ട്ടി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് വെ​ള്ളി​യാ​ഴ്ച അ​വ​ധി

heavy rain tamilnadu
 

ചെ​ന്നൈ: ത​മി​ഴ്നാ​ട്ടി​ൽ അ​തി​തീ​വ്ര മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്ന മു​ന്ന​റി​യി​പ്പി​നെ തു​ട​ർ​ന്ന് വെ​ള്ളി​യാ​ഴ്ച വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് അ​വ​ധി പ്ര​ഖ്യാ​പി​ച്ചു. ചെ​ന്നൈ, തി​ര​പ്പ​ത്തൂ​ർ, വെ​ല്ലൂ​ർ ജി​ല്ല​ക​ളി​ലാ​ണ് കോ​ള​ജു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് അ​വ​ധി ന​ൽ​കി​യ​ത്.

വ്യാഴാഴ്​ച രാവിലെ മുതൽ ചെന്നൈ നഗരത്തിൽ ഇടവിട്ട്​ മഴ പെയ്​തിരുന്നു. വൈകീേട്ടാടെ ഇടിമിന്നലോടുകൂടിയ കനത്ത മഴയായി മാറി. ചിലയിടങ്ങളിൽ വീണ്ടും വെള്ളക്കെട്ടുകൾ രൂപപ്പെട്ടു. ഇതുകാരണം വാഹനഗതാഗതം മറ്റു വഴികളിൽ തിരിച്ചുവിട്ടു. വെള്ളക്കെട്ടുകൾ ഒഴിവാക്കുന്നതിന്​ 600 ഭീമൻ മോ​േട്ടാർ പമ്പുകൾ ഏർപ്പാടാക്കിയിട്ടുണ്ട്​.

തമിഴ്​നാട്ടിൽ നവംബർ ആറ്​ മുതൽ 11 വരെ ഉണ്ടായ പേമാരിയിലും രൂക്ഷമായ മഴക്കെടുതികളാണുണ്ടായത്​. ഇതുമൂലം ചെന്നൈയിലെ ജനജീവിതത്തെ ബാധിച്ചിരുന്നു. നാഗപട്ടണം, കടലൂർ തുറമുഖങ്ങളിൽ അപായ​ മുന്നറിയിപ്പുണ്ട്​. പുതുച്ചേരിയിലും കനത്ത മഴയാണ്​ ലഭിച്ചത്​. 

അ​തേ​സ​മ​യം, ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ രൂ​പ​പ്പെ​ട്ട ന്യൂ​ന​മ​ർ​ദ്ദം തീ​വ്ര​ന്യൂ​ന​മ​ർ​ദ്ദ​മാ​യി മാ​റി​യി​ട്ടു​ണ്ട്. ഇ​ത് വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ചെ വ​ട​ക്ക​ൻ ത​മി​ഴ്നാ​ട്, തെ​ക്ക​ൻ ആ​ന്ധ്ര തീ​ര​ത്ത് ക​ര തൊ​ടു​മെ​ന്നാ​ണ് കാ​ലാ​വ​സ്ഥാ പ്ര​വ​ച​നം.

ഒ​രാ​ഴ്ച​യ്ക്കി​ടെ ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ നി​ന്നും ത​മി​ഴ്നാ​ട്ടി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന ര​ണ്ടാ​മ​ത്തെ ന്യൂ​ന​മ​ർ​ദ്ദ​മാ​ണി​ത്. മ​ണി​ക്കൂ​റി​ൽ 65 കി​ലോ​മീ​റ്റ​ർ വ​രെ വേ​ഗ​ത്തി​ൽ കാ​റ്റ​ടി​ച്ചേ​ക്കു​മെ​ന്നും കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്നു.