രാജ്യത്ത് ഇന്ധന വില കൂടുന്നു; താരങ്ങൾ മൗനത്തിലെന്ന് കോൺഗ്രസ്

star

മുംബൈ: രാജ്യത്ത് ഇന്ധന വില കൂടുകയാണ്. ഒരു മാസത്തിനുള്ളിൽ അഞ്ചു രൂപയോളം പെട്രോളിനും ഡീസലിനും കൂടി. എന്നാൽ സിനിമയിലെ പ്രമുഖർ ഉൾപ്പെടെ  മൗനം തുടരുകയാണ്. ഇപ്പോൾ ബോളിവുഡിലെ പ്രമുഖ താരങ്ങൾക്ക് എതിരെ രംഗത്ത് എത്തിയിരിക്കുകയാണ് കോൺഗ്രസ്. ഇന്ധന വില വർധനയ്ക്ക് എതിരെ പ്രതികരിക്കാത്തത് എന്തെന്ന് ചോദിച്ച് അമിതാബ് ബച്ചൻ,അക്ഷയ് കുമാർ,അനുപം ഖേർ തുടങ്ങിയവർക്ക് കത്ത് അയച്ചു.

മുംബൈ കോൺഗ്രസ് പ്രസിഡന്റ് ഭായ് ജഗ്താപാണ് കത്ത് അയച്ചത്. യുപിഎ സർക്കാരിന്റെ കാലത്ത് പെട്രോൾ-ഡീസൽ വില വർദ്ധനവിനെതിരെ ഈ താരങ്ങൾ എല്ലാം പ്രതികരിച്ചിരുന്നു. എന്നാൽ ഇന്ന് രാജ്യത്ത് ഇന്ധന വില 100  കടന്നിട്ടും എന്താണ് മിണ്ടാത്തതെന്ന് കത്തിൽ ചോദിച്ചു. 2012 -ൽ ഇടാൻ വില കൂടിയപ്പോൾ അമിതാബ് ബച്ചൻ ട്വീറ്റ് ചെയ്തിരുന്നു. ആ സമയത്ത് പെട്രോൾ വില 63  ആയിരുന്നു. അക്ഷയ് കുമാറും അന്നത്തെ ഇന്ധനവിലയിൽ രൂക്ഷമായി പ്രതികരിച്ചിരുന്നു.