ഗൗതം അദാനിയുടെ ഇളയ മകൻ ജീത് വിവാഹിതാനാകുന്നു

gg
 പ്രമുഖ വ്യവസായി ഗൗതം അദാനിയുടെ ഇളയ മകൻ ജീത് അദാനിയുടെ വിവാഹ നിശ്ചയം നടന്നു. ഡയമണ്ട് വ്യാപാരിയും, സി. ദിനേഷ് ആൻഡ് കമ്പനി ലിമിറ്റഡ് ഉടമയുമായ ജയ്മിൻ ഷായുടെ മകൾ ദിവ ജയ്മിൻ ഷായാണ് വധു.

മാർച്ച് 12 ഞായറാഴ്ച അഹമ്മദാബാദിൽ നടന്ന ചടങ്ങിൽ വളരെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. സ്വകാര്യ ചടങ്ങായതിനാൽ തന്നെ വളരെ രഹസ്യമായാണ് പരിപാടികളെല്ലാം നടന്നത്. പരമ്പരാഗതമായ വസ്ത്രങ്ങളിൽ നിൽക്കുന്ന ഇരുവരുടേയും ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ ചർച്ചയാകുന്നത്.