കോ​വി​ഷീ​ല്‍​ഡി​ന് 215 രൂ​പ, കോ​വാ​ക്‌​സി​ന് 225; വാ​ക്‌​സി​ന്‍ വി​ല പു​തു​ക്കി കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍

vaxshield

ന്യൂ​ഡ​ല്‍​ഹി:  കോ​വി​ഡ് വാ​ക്‌​സി​ന്‍റെ വി​ല പു​തു​ക്കി നി​ശ്ച​യി​ച്ച് കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍. സി​റം ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ടി​ല്‍ നി​ന്നു വാ​ങ്ങു​ന്ന കോ​വി​ഷീ​ല്‍​ഡി​ന് നി​കു​തി ഉ​ള്‍​പ്പ​ടെ 215.15 രൂ​പ​യും ഭാ​ര​ത് ബ​യോ​ടെ​ക്കി​ല്‍​നി​ന്നു വാ​ങ്ങു​ന്ന കോ​വാ​ക്സി​ന് 225.75 രൂ​പ​യു​മാ​ണ് പു​തി​യ വി​ല. നേ​ര​ത്തെ ഇ​ത് 150 രൂ​പ​യാ​യി​രു​ന്നു.

ഓ​ഗ​സ്റ്റ് മു​ത​ല്‍ ഡി​സം​ബ​ര്‍ വ​രെ വി​ത​ര​ണം ചെ​യ്യു​ന്ന 66 കോ​ടി ഡോ​സ് വാ​ക്സി​നു​ള്ള ഓ​ര്‍​ഡ​ര്‍ സ​ര്‍​ക്കാ​ര്‍ ക​മ്ബ​നി​ക​ള്‍​ക്കു ന​ല്‍​കി. കോ​വി​ഷീ​ല്‍​ഡി​ന്‍റെ 37.5 കോ​ടി​യും കോ​വാ​ക്സി​ന്‍റെ 28.5 കോ​ടി​യും ഡോ​സ് ആ​ണ് വാ​ങ്ങു​ക. നി​കു​തി ഇ​ല്ലാ​തെ 205 രൂ​പ​യാ​ണ് കോ​വി​ഷീ​ല്‍​ഡി​ന്‍റെ വി​ല, കോ​വാ​ക്സി​ന് 215 രൂ​പ​യും. നി​ല​വി​ല്‍ 150 രൂ​പ​യ്ക്കാ​ണ് ക​മ്ബ​നി​ക​ള്‍ കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന് ര​ണ്ടു വാ​ക്സി​നും ന​ല്‍​കു​ന്ന​ത്.

കേ​ന്ദ്ര സ​ര്‍​ക്കാ​രി​നും സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ള്‍​ക്കും സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ള്‍​ക്കും വ്യ​ത്യ​സ്ത വി​ല​യ്ക്കാ​ണ് ക​മ്ബ​നി​ക​ള്‍ വാ​ക്സി​ന്‍ ന​ല്‍​കു​ന്ന​ത്. ജൂ​ണ്‍ 21ന് ​പു​തി​യ വാ​ക്സി​ന്‍ ന​യം നി​ല​വി​ല്‍ വ​ന്ന ശേ​ഷം സം​സ്ഥാ​ന​ങ്ങ​ള്‍​ക്കു വാ​ക്സി​ന്‍ പൂ​ര്‍​ണ​മാ​യും കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ ന​ല്‍​കു​ക​യാ​ണ്. സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ള്‍ മാ​ത്ര​മാ​ണ് ഇ​പ്പോ​ള്‍ ക​മ്ബ​നി​ക​ളി​ല്‍​നി​ന്നു നേ​രി​ട്ടു വാ​ങ്ങു​ന്ന​ത്.