തമിഴ്‌നാട്ടില്‍ ഓണ്‍ലൈന്‍ റമ്മി നിരോധന ബില്ലില്‍ ഒപ്പുവച്ച് ഗവര്‍ണര്‍

google news
 Governor R N Ravi gives assent to bill banning online rummy
 

ചെന്നൈ: തമിഴ്‌നാട്ടില്‍ ഓണ്‍ലൈന്‍ റമ്മി നിരോധന ബില്ലിന് ഗവര്‍ണര്‍ ആര്‍ എന്‍ രവിയുടെ അംഗീകാരം. ഓണ്‍ലൈന്‍ റമ്മി കളിച്ചാല്‍ മൂന്ന് മാസം തടവും 5000 രൂപ പിഴയും ശിക്ഷ നല്‍കുന്ന ബില്ലിലാണ് ഗവര്‍ണര്‍ ഒപ്പുവച്ചത്. നിയമസഭ ഗവര്‍ണര്‍ക്കെതിരെ പ്രമേയം പാസാക്കിയതിന് പിന്നാലെയാണ് ഗവര്‍ണര്‍ ഈ ബില്ലില്‍ ഒപ്പുവച്ചത്.  

ഓണ്‍ലൈനായുള്ള ചൂതാട്ടങ്ങള്‍ക്കെതിരെയാണ് ബില്‍. മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ നേതൃത്വത്തിലുള്ള തമിഴ്നാട് മന്ത്രിസഭ മാര്‍ച്ച് 23 ന് സംസ്ഥാനത്ത് ഈ ഗെയിമുകള്‍ നിരോധിക്കുന്നതിനുള്ള ബില്‍ വീണ്ടും പാസാക്കിയതിന് ഏതാനും ആഴ്ചകള്‍ക്ക് ശേഷമാണ് ഗവര്‍ണര്‍ ബില്ലില്‍ ഒപ്പുവയ്ക്കുന്നത്.
 
ഇത്തരമൊരു നിയമനിര്‍മാണത്തിന് സംസ്ഥാന സര്‍ക്കാരിന് അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടി ഗവര്‍ണര്‍ ആര്‍എന്‍ രവി മാര്‍ച്ച് എട്ടിന് ബില്‍ തിരിച്ചയച്ചിരുന്നു. പിന്നീട് ഏറെ വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും ശേഷമാണ് അദ്ദേഹം ബില്ലില്‍ ഒപ്പിടുന്നത്.

 

Tags