കോവിഡ് വാക്സിൻ വാണിജ്യ കയറ്റുമതിക്ക് കേന്ദ്രസർക്കാർ അനുമതി

vaccine
 

ന്യൂ​ഡ​ൽ​ഹി: കോ​വീ​ഷി​ൽ​ഡി​ന്‍റെ​യും കോ​വാ​ക്സി​ന്‍റെ​യും വാ​ണി​ജ്യ ക​യ​റ്റു​മ​തി​ക്ക് കേ​ന്ദ്ര​സ​ർ​ക്കാ​ർ അ​നു​മ​തി ന​ൽ​കി. ആ​വ​ശ്യ​ത്തി​ന് വാ​ക്സി​ൻ ല​ഭ്യ​മാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് തീ​രു​മാ​നം.

വാണിജ്യ കയറ്റുമതി നടത്താവുന്ന വാക്സിന്റെ അളവ് ഓരോ മാസവും കേന്ദ്രസർക്കാർ തീരുമാനിക്കും.  വിവിധ രാജ്യങ്ങൾക്ക് കേന്ദ്ര സർക്കാർ നൽകുന്ന വാക്സിന്റെ വിതരണം അടുത്തിടെ പുനരാരംഭിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കമ്പനികൾക്ക് വാക്സിൻ കയറ്റുമതിക്കും അനുമതി നൽകുന്നത്. 
 
സം​സ്ഥാ​ന​ങ്ങ​ളു​ടെ​യും കേ​ന്ദ്ര ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ളു​ടേ​യും പ​ക്ക​ൽ 22.72 കോ​ടി ഡോ​സ് വാ​ക്സി​ൻ ഇ​നി​യു​മു​ണ്ടെ​ന്നാ​ണ് ക​ണ​ക്കാ​ക്കു​ന്ന​ത്.