പത്താൻകോട്ടിൽ സൈനിക കേന്ദ്രത്തിന്​ മുന്നിൽ ഗ്രനേഡാക്രമണം

TT
പത്താൻകോട്ട്​: പഞ്ചാബിലെ പത്താൻകോട്ടിൽ സൈനിക കേന്ദ്രത്തിന്​ മുന്നിൽ ഗ്രനേഡാക്രമണം. ദീരുപുളിലെ ആർമിയുടെ ത്രിവേണി ഗേറ്റിന്​ മുന്നിലാണ്​ ഗ്രനേഡാക്രമണമുണ്ടായത്.സൈനിക കേന്ദ്രത്തി​ന്​ നേരെ അജ്ഞാതർ ഗ്രനേഡെറിയുകയായിരുന്നു. ഒരു കല്യാണ പാർട്ടി കടന്നു പോകുമ്പോഴായിരുന്നു ആക്രമണമുണ്ടായതെന്നും സൈനിക വൃത്തങ്ങൾ അറിയിച്ചു. ഉടൻ തന്നെ പൊലീസ്​ സ്ഥലത്തെത്തി.

സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച്​ വരികയാണെന്നും ചെക്​പോസ്റ്റുകളിൽ കനത്ത ജാഗ്രത നിർദേശം നൽകിയിട്ടുണ്ടെന്നും പൊലീസ്​ അറിയിച്ചു. ആർക്കും പരിക്കേറ്റതായി റിപ്പോർട്ടുകളില്ല. ഗ്രനേഡിന്‍റെ ചില ഭാഗങ്ങൾ സംഭവസ്ഥലത്ത്​ നിന്ന്​ കണ്ടെടുത്തിട്ടുണ്ട്​​.