അഹമ്മദാബാദ്: ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി രാജിവച്ചു. ഗവർണറെ കണ്ട് വിജയ് രൂപാണി രാജിക്കത്ത് നല്കി. ഗുജറാത്തിലെ വിശാല താൽപര്യം പരിഗണിച്ചാണ് രാജി. പാർട്ടിയുമായി ഒരു പ്രശ്നങ്ങളുമില്ലെന്നും രൂപാണി വ്യക്തമാക്കി.
അഹമ്മദാബാദ് പാർട്ടി ആസ്ഥാനത്ത് ബിജെപി ഉന്നതതല യോഗ ചേരുകയാണ്. പുതിയ മുഖ്യമന്ത്രിയെ ഉടൻ പ്രഖ്യാപിക്കുമെന്ന് സൂചന.
പ്രധാനമന്ത്രിക്കും അമിത്ഷായ്ക്കും വിജയ് രൂപാണി നന്ദിയറിയിച്ചു. ജെപി നദ്ദയുടെ മാർഗനിർദേശങ്ങൾക്കും നന്ദി. പർട്ടി എന്ത് ചുമതല ഇനി ഏൽപിച്ചാലും സന്തോഷത്തോടെ ഏറ്റെടുക്കും. തന്ന അവസരങ്ങൾക്ക് പ്രധാനമന്ത്രിക്ക് നന്ദി അറിയിക്കുകയാണെന്നും പറഞ്ഞു.