കോൺഗ്രസിൽ തൃപ്തനല്ല; ദേശീയ പാർട്ടി രൂപീകരിക്കും: ഗുലാം നബി ആസാദ്

google news
gulam nabi asad
 

ന്യൂഡല്‍ഹി: ദേശീയ പാർട്ടി രൂപീകരിക്കുമെന്ന് ഗുലാം നബി ആസാദ്. നെഹ്രുവിലും ഗാന്ധിയിലും ആകൃഷ്ടനായാണ് കോൺഗ്രസിലേക്ക് വന്നത്. പക്ഷേ കോൺഗ്രസിൽ തൃപ്തനല്ലെന്നും പുതിയ പാർട്ടി രൂപീകരിക്കുമെന്ന് ഗുലാം നബി ആസാദ് പറഞ്ഞു.  

അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ചയ്‌ക്കൊരുങ്ങുകയാണ് ഗുലാം നബി ആസാദ്. കൂടിക്കാഴ്ച നടന്നാൽ അത് വ്യക്തിപരമായ സൗഹ്യദത്തിന്റെ അടിസ്ഥാനത്തിൽ മാത്രമായിരിക്കും എന്ന് ബിജെപി വ്യത്തങ്ങൾ പറഞ്ഞു.
 
 
രാഷ്ട്രിയ അഭ്യൂഹങ്ങൾ ശക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രകീർത്തിച്ചും കോൺഗ്രസ് നേത്യത്വത്തെ രൂക്ഷമായി വിമർശിച്ചും ഗുലാം നബി ആസാദ് ഇന്ന് രംഗത്ത് വന്നിരുന്നു. കോൺഗ്രസ് പ്രവർത്തക സമിതിയോഗം അധ്യക്ഷ തെരഞ്ഞെടുപ്പിനുള്ള തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിന് തുടർച്ചയായാണ് വിമർശനം. കോൺഗ്രസ് ദേശിയ നേത്യത്വം പാർട്ടിയിൽ നിന്ന് പുറത്ത് പോകാൻ നിർബന്ധിച്ചപ്പോൾ തന്റെ വിലാപം പ്രധാനമന്ത്രി നരേന്ദ്ര മോദി കെട്ടെന്നും ഗുലാം നബി ആസാദ് വ്യക്തമാക്കി. 

Tags