പശ്ചിമ ബംഗാളില്‍ ഗുവാഹത്തി-ബിക്കാനീർ എക്‌സ്പ്രസ് ട്രെയിൻ പാളംതെറ്റി; മൂന്ന് മരണം; 20 പേർക്ക് പരിക്ക്

Guwahati-Bikaner Express derails in West Bengal


കോല്‍​ക്ക​ത്ത: ഗുവാഹത്തി-ബിക്കാനീർ എക്സ്പ്രസ് ട്രെ​യി​ൻ പാ​ളം തെ​റ്റി. പശ്ചിമ ബംഗാൾ ദോമോഹനിക്ക് സമീപമാണ് പാളംതെറ്റിയത്. പ​ന്ത്ര​ണ്ടോ​ളം ബോ​ഗി​ക​ളാ​ണ് പാ​ളം തെ​റ്റി​യ​തെ​ന്ന് പ​റ​യു​ന്നു. അപകടത്തില്‍ മൂന്ന് പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. 20 പേർക്ക് പരിക്കേറ്റു. രക്ഷാപ്രവർത്തനം തുടരുകയാണ്.
 

രാ​ജ​സ്ഥാ​നി​ലെ ബി​ക്കാ​നീ​റി​ൽ നി​ന്ന് പാ​റ്റ്ന വ​ഴി അ​സ​മി​ലെഗുവാഹത്തി​യി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ട്രെ​യി​നാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. പാ​ളം തെ​റ്റി​യ ബോ​ഗി​ക​ൾ ഒ​ന്നി​നു മു​ക​ളി​ൽ മ​റ്റൊ​ന്നാ​യി കി​ട​ക്കു​ന്ന​ത് അ​വി​ടെ​നി​ന്നു​ള്ള ദൃ​ശ്യ​ങ്ങ​ളി​ൽ കാ​ണാം.

നാ​ട്ടു​കാ​രാ​ണ് ആ​ദ്യം ര​ക്ഷാ​പ്ര​വ​ർ​ത്തി​ന് എ​ത്തി​യ​ത്. റെ​യി​ല്‍​വെ പോ​ലീ​സും ദേ​ശീ​യ ദു​ര​ന്ത​നി​വ​രാ​ണ സേ​ന​യും സ്ഥ​ല​ത്തെ​ത്തി​യി​ട്ടു​ണ്ട്. ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം പു​രോ​ഗ​മി​ക്കു​ക​യാ​ണ്.