ഗ്വാളിയാർ പോലീസ് വ്യാഴാഴ്ച്ച 7.2 ക്വിന്റൽ കഞ്ചാവ് പിടികൂടി; നാല് പേർ അറസ്റ്റിൽ

drug

ഗ്വാളിയർ: ഗ്വാളിയാർ  പോലീസ്  വ്യാഴാഴ്ച്ച 7.2 ക്വിന്റൽ കഞ്ചാവ് പിടികൂടി. വിപണിയിൽ ഇതിന് ഒരു കോടിയോളം വില വരും. കേസുമായി ബന്ധപ്പെട്ട് നാല് പേർ  അറസ്റ്റിലായി. അറസ്റ്റിലായവർ എല്ലാം മൊറേന ജില്ലയിലെ സ്വദേശികളാണ്. അറസ്റിലായവരിൽ രണ്ട്  പേർ  ഡ്രൈവർമാരും മറ്റ്  രണ്ട്  പേരും കഞ്ചാവ് കടത്തുന്നവരുമാണ്.

ആന്ധ്ര പ്രദേശിൽ നിന്നും കിലോയ്ക്ക് 2800  രൂപ മുതൽ 3000  രൂപ നിരക്കിലാണ് സാധനങ്ങൾ വാങ്ങിയിരുന്നത്. തുടർന്ന് കിലോയ്ക്ക് 15 ,000  മുതൽ 18,000  രൂപയ്ക്ക് മരിച്ചുവിൽക്കുന്നതാണ് ഇവരുടെ രീതി. അറസ്റ്റിൽ ആയവരെ എല്ലാം നിലവിൽ ചോദ്യം ചെയ്ത വരുകയാണ്.