പീഡന പരാതി; ഹരിയാന കായിക മന്ത്രി രാജിവെച്ചു

sandeep-singh
 

ചണ്ഡീഗഢ്: ലൈംഗിക ആരോപണം ഉയര്‍ന്നതിനു പിന്നാലെ ഹരിയാന കായിക മന്ത്രി സന്ദീപ് സിംഗ് രാജിവെച്ചു. യുവ അത്‌ലറ്റിക്‌സ് പരിശീലകയാണ് മുന്‍ ഇന്ത്യന്‍ ഹോക്കി ടീം ക്യാപ്റ്റന്‍ കൂടിയായ സന്ദീപ് സിംഗിനെതിരെ പരാതിയുമായി രംഗത്തെത്തിയത്.

നാഷണല്‍ ഗെയിംസ് സര്‍ട്ടിഫിക്കറ്റ് നല്‍കാനെന്ന് പറഞ്ഞ് ഔദ്യോഗിക വസതിയിലേക്ക് വിളിച്ച് വരുത്തി തന്നെ ലൈംഗികമായി ആക്രമിച്ചുവെന്ന് പരാതിയില്‍ പറയുന്നു. ചണ്ഡീഗഡ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.