ഒരുമിച്ച് ജീവിക്കാൻ ഭർത്താവ് തടസം; കൊന്ന് കത്തിച്ചു, യുവതിക്കും കാമുകനും ജീവപര്യന്തം വിധിച്ച് കോടതി

google news
jail
 

ചണ്ഡീ​ഗഡ്: ഒരുമിച്ച് ജീവിക്കാൻ ഭർത്താവ് തടസമായതിനാൽ കൊലപ്പെടുത്തി കത്തിച്ച ഭാര്യയ്ക്കും കാമുകനും ശിക്ഷ വിധിച്ച് കോടതി. 

സോഹ്ന സ്വദേശിയായ ​ഗീതയും കാമുകൻ ഡൽഹി സ്വദേശിയായ സുർജിതിനെയുമാണ് കോടതി ശിക്ഷിച്ചത്. 

​ഗീതയുടെ ഭർത്താവ് വിപിൻ തോമറിനെ കൊന്ന് മൃത​ദേഹം കത്തിക്കുകയായിരുന്നു. 2017 ലാണ് കൊലപാതകം നടത്തിയത്.

​ഗീതയും കാമുകനും ചേർന്ന് വിപിനെ കൊലപ്പെടുത്തി ആൾത്താമസമില്ലാത്തയിടത്ത് കൊണ്ടുപോയി കത്തിക്കുകയായിരുന്നു. 

Tags