ബാത്ത്‌റൂമില്‍ സിഗരറ്റ് വലിക്കുകയും എയര്‍ഇന്ത്യ വിമാനത്തിന്റെ വാതില്‍ തുറക്കാന്‍ ശ്രമിക്കുകയും ചെയ്ത യുഎസ് പൗരനെതിരെ കേസ്

Air India
മുംബൈ: എയര്‍ ഇന്ത്യ വിമാനത്തില്‍ സിഗരറ്റ് വലിക്കുകയും വിമാനത്തിന്റെ വാതില്‍ തുറക്കാന്‍ ശ്രമിക്കുകയും ചെയ്ത അമേരിക്കന്‍ പൗരനെതിരെ കേസ്. മാര്‍ച്ച് 11ന് എയര്‍ ഇന്ത്യയുടെ ലണ്ടന്‍- മുംബൈ വിമാനത്തിലാണ് സംഭവം. യാത്രക്കാരോട് മോശമായി പെരുമാറിയ രമാകാന്തിനെതിരെ (37) മുംബൈ സാഹര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 

ഇയാള്‍ വിമാനത്തിന്റെ വാതില്‍ തുറക്കാന്‍ ശ്രമിച്ചുവെന്നും വിമാന അധികൃതര്‍ ആരോപിച്ചു. തന്റെ ബാഗില്‍ വെടിയുണ്ട ഉണ്ടെന്ന് രമാകാന്ത് പറഞ്ഞത് അനുസരിച്ച് ബാഗ് പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താന്‍ സാധിച്ചില്ല. മദ്യലഹരിയിലായിരുന്നോ എന്ന് അറിയാന്‍ രമാകാന്തിന്റെ സാമ്ബിള്‍ പരിശോധനയ്ക്ക് അയച്ചതായും മുംബൈ പൊലീസ് അറിയിച്ചു.