
മുംബൈ: മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ലാന്‍ഡിങ്ങിനിടെ സ്വകാര്യ വിമാനം റണ്‍വേയില്‍നിന്ന് തെന്നിമാറി. ആറ് യാത്രക്കാരും രണ്ട് ജീവനക്കാരുമുള്‍പ്പടെ എട്ട് പേരാണ് വിമാനത്തിലുണ്ടായിരുന്നത്.
വിശാഖപട്ടണത്തിൽ നിന്ന് മുംബൈ വിമാനത്താവളത്തിൽ നിന്നെത്തിയ വിമാനമാണ് അപകടത്തിൽപ്പെട്ടത്. കനത്തമഴയെ തുടർന്നാണ് വിമാനം ഇന്ന് അപകടത്തിൽ പെട്ടത്. ലാൻഡിങ്ങിനിടെ റൺവേയിൽ നിന്ന് തെന്നിമാറുകയായിരുന്നു. അപകടത്തിൽ ആർക്കും പരിക്കില്ലെന്ന് വ്യോമയാന മന്ത്രാലയം അറിയിച്ചു.
ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വിഎസ്ആര്‍ വെന്‍ചേഴ്‌സിന്റെ പേരിലാണ് അപകടത്തില്‍പ്പെട്ട ലിയര്‍ജെറ്റ് 45 വിമാനം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അപകടത്തെത്തുടര്‍ന്ന് കുറച്ചുനേരത്തേക്ക് റണ്‍വേ അടച്ചു. വിമാനത്തിന്റെ ഭാഗങ്ങള്‍ നീക്കം ചെയ്ത ശേഷമാണ് പ്രവര്‍ത്തനം പുനരാരംഭിച്ചത്.
കാനഡ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബൊംബാര്‍ഡിയര്‍ ഏവിയേഷനാണ് ഒന്‍പത് സീറ്റുള്ള സൂപര്‍-ലൈറ്റ് ബിസിനസ് ജെറ്റ് വിമാനത്തിന്റെ നിര്‍മാതാക്കള്‍.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads- ൽ Join ചെയ്യാം