ക​ന​ത്ത മ​ഴ; ഒ​ഡീ​ഷ​യി​ൽ സ്കൂ​ളു​ക​ൾ​ക്ക് അ​വ​ധി പ്രഖ്യാപിച്ചു

r

ഭൂ​വ​നേ​ശ്വ​ർ: ഒ​ഡീ​ഷ​യി​ല്‍ ക​ന​ത്ത മ​ഴ തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ സ്‌​കൂ​ളു​ക​ള്‍ അ​ട​ച്ചു. സം​സ്ഥാ​ന​ത്തെ 12 ജി​ല്ല​ക​ളി​ലെ സ്‌​കൂ​ളു​ക​ള്‍​ക്കാ​ണ് ര​ണ്ട് ദി​വ​സ​ത്ത അ​വ​ധി ന​ല്‍​കി​യ​ത്.

ബം​ഗാ​ള്‍ ഉ​ള്‍​ക്ക​ട​ലി​ല്‍ രൂ​പം​കൊ​ണ്ട ന്യൂ​ന​മ​ര്‍​ദം അ​തി​ശ​ക്തി പ്രാ​പി​ച്ച​തോ​ടെ​യാ​ണ് സം​സ്ഥാ​ന​ത്ത ക​ന​ത്ത മ​ഴ പെ​യ്യു​ന്ന​ത്. ഭൂ​വ​നേ​ശ​റി​ല്‍ ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​ല്‍ രാ​വി​ലെ 8.30വ​രെ 195 മി​ല്ലീ ലി​റ്റ​ര്‍ മ​ഴ ല​ഭി​ച്ചു. ഇ​തോ​ടെ 63 വ​ര്‍​ഷം പ​ഴ​ക്ക​മു​ള്ള റി​ക്കാ​ര്‍​ഡാ​ണ് പ​ഴ​ങ്ക​ഥ​യാ​യ​ത്.13 ജി​ല്ല​ക​ളി​ല്‍ കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ​കേ​ന്ദ്രം ജാ​ഗ്ര​താ നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്.