കനത്ത മഴ; ഡൽഹി വിമാനത്താവളത്തില്‍ വെള്ളക്കെട്ട്

s

ന്യൂഡൽഹി; കനത്ത മഴയെ തുടര്‍ന്ന് ഡൽഹി വിമാനത്താവളത്തില്‍ വെള്ളക്കെട്ട്. ഇന്ദിരാഗാന്ധി വിമാനത്താവളത്തിന്‍റെ ടെർമിനലിലും റൺവേയിലും വെള്ളം കയറി. നിരവധി വിമാനങ്ങൾ വൈകുകയും വഴിതിരിച്ച്​ വിടുകയും ചെയ്​തു. റോഡുകളിലും വെള്ളം നിറഞ്ഞതോടെ ഗാതാഗതക്കുരുക്ക്​ രൂക്ഷമായി.

എയർപോർട്ടിൽ വെള്ളം കയറിയതിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്​. നിരവധി വിമാനസർവിസുകളെയാണ്​ മഴ പ്രതികൂലമായി ബാധിച്ചത്​. ഇൻഡിഗോ, സ്‌പൈസ് ജെറ്റ് തുടങ്ങിയ വിമാനക്കമ്പനികൾ തങ്ങളുടെ സർവിസുകൾ റീഷെഡ്യൂൾ ചെയ്​തതായി അറിയിച്ചു. യാത്രക്കാരോട്​ വിമാനങ്ങളുടെ തൽസ്​ഥിതി പരിശോധിക്കാനും നിർദേശം നൽകി.