ഉത്തരേന്ത്യയിൽ കനത്ത മഴ; വിവിധയിടങ്ങളിൽ പൊലിഞ്ഞത് 13 ജീവനുകൾ

we

ന്യൂഡൽഹി; ഉത്തരേന്ത്യയിൽ കനത്ത മഴ.ഇതുവരെ മഴയുമായി ബന്ധപ്പെട്ട അപകടങ്ങളിൽ മരിച്ചത് 13 പേരെന്ന് ആഭ്യന്തരമന്ത്രാലയം. കനത്ത മഴയെ തുടർന്ന് അസമിൽ രണ്ട് പേർ കുടി മരിച്ചു. ബാരപേട്ട , മാജുലി ജില്ലകളിലാണ് രണ്ട് പേർ മരിച്ചത്. അസം, ബീഹാർ, പശ്ചിമബംഗാൾ, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങൾ കനത്ത വെളള പൊക്ക ഭീഷണി നേരിടുകയാണ്.

തുടർച്ചയായ മഴയെതുടർന്ന് ഡൽഹിയുടെ വിവിധഭാഗങ്ങൾ ഇപ്പോഴും വെള്ളകെട്ടിലാണ്. കഴിഞ്ഞ 24 മണിക്കുറിനിടെ ഡൽഹിയിൽ പെയ്തത് 112 മില്ലിമീറ്റർ മഴ. ഹരിയാന, ഗുജറാത്ത് സംസ്ഥാനങ്ങളും കനത്ത മഴയെ തുടർന്നുണ്ടായ വെളളപൊക്കഭീഷണി നേരിടുകയാണ്. തുടർച്ചയായ മഴയിൽ ഉത്തരാഖണ്ഡ്, ഹിമാചൽപ്രദേശ് സംസ്ഥാനങ്ങളിൽ മണ്ണിടിച്ചിൽ ഉണ്ടായി.