ന്യൂഡൽഹി: ഡല്‍ഹി- ഗുരുഗ്രാം എക്‌സ്പ്രസ് വേയിൽ രൂക്ഷമായ ഗതാഗതക്കുരുക്ക്. ദീപാവലി ആഘോഷവുമായി ബന്ധപ്പെട്ടാണ് റോഡില്‍ ഇത്ര വലിയ തിരക്ക് അനുഭവപ്പെടുന്നത്. ഗതാഗതക്കുരുക്കിൽ ആംബുലൻസ് ഉൾപ്പെടെ കുടുങ്ങി. ഒരു കിലോമീറ്ററോളം ഗതാഗതക്കുരുക്കുണ്ടായി. നൂറുകണക്കിന് വാഹനങ്ങളാണു കുരുക്കിൽ അകപ്പെട്ടത്.
ദീപാവലിയോട് അനുബന്ധിച്ച് ഗതാഗതക്കുരുക്ക് ഉണ്ടായേക്കുമെന്നു ഡൽഹി പൊലീസ് വ്യാഴാഴ്ച അറിയിച്ചിരുന്നു. ഷോപ്പിങ് മാളുകൾക്കു സമീപമുള്ള റോഡുകളിലും ചാന്ദ്നി ചൗക്ക്, കരോള്‍ ബാഗ്, കൊനാട്ട് പ്ലേസ്, സരോജിനി നഗര്‍, ലജ്പത് നഗര്‍ സെന്‍ട്രല്‍ മാര്‍ക്കറ്റ്, സദര്‍ ബസാര്‍, നെഹ്‌റു പ്ലേസ്, ഗ്രേറ്റര്‍ കൈലാസ്, തിലക് നഗര്‍, ഗാന്ധിനഗര്‍, കമല നഗര്‍, രജൗരി ഗാര്‍ഡന്‍ എന്നിവടങ്ങളിലും ഗതാഗതക്കുരുക്ക് ഉണ്ടായേക്കുമെന്നായിരുന്നു പൊലീസ് മുന്നറിയിപ്പ്. മലിനീകരണം കുറയ്ക്കാനും ഗതാഗതക്കുരുക്ക് ഒഴിവാക്കാനും ജനങ്ങൾ പൊതുഗതാഗതം ഉപയോഗിക്കണന്നും പൊലീസ് നിർദേശിച്ചിരുന്നു.
ഗതാഗതക്കുരുക്ക് കാരണമുള്ള അസൗകര്യം ഒഴിവാക്കാനും മലിനീകരണം കുറയ്ക്കാനും സമയം ലാഭിക്കാനുമായി ബസ്സുകള്‍, മെട്രോ, കാര്‍പൂള്‍ തുടങ്ങിയ പൊതുഗതാഗത സംവിധാനങ്ങള്‍ ഉപയോഗിക്കാനും പോലീസ് നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍, ഇത് പാലിക്കാന്‍ തയ്യാറാകാതെയാണ് നൂറുകണക്കിന് വാഹനങ്ങള്‍ നിരത്തിലിറങ്ങിയത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു