മ​ണി​പ്പൂ​രി​ൽ എ​ട്ട് കോ​ടി രൂ​പ​യു​ടെ ഹെ​റോ​യി​ൻ പി​ടി​കൂ​ടി

google news
af
 

ഇം​ഫാ​ൽ: മ​ണി​പ്പൂ​രി​ലെ ചു​രാ​ച്ച​ന്ദ്പു​രി​ൽ എ​ട്ട് കോ​ടി രൂ​പ മൂ​ല്യം വ​രു​ന്ന ഹെ​റോ​യി​ൻ ക​ട​ത്താ​ൻ ശ്ര​മി​ച്ച യു​വാ​വ് പി​ടി​യി​ലാ​യി. സൈ​ന്യ​ത്തി​ന്‍റെ ഖു​ഗാ ബ​റ്റാ​ലി​യ​ൻ വെ​ള്ളി​യാ​ഴ്ച രാ​ത്രി ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്.

സിം​ഗാ​ത് വ​ന​മേ​ഖ​ല​യ്ക്ക് സ​മീ​പ​ത്ത് നി​ന്നാ​ണ് യു​വാ​വി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ഇ​യാ​ളു​ടെ പ​ക്ക​ൽ നി​ന്ന് 166 സോ​പ്പു​പെ​ട്ടി​ക​ളി​ലാ​യി ഒളിപ്പിച്ച 2,200 ഗ്രാം ​ഹെ​റോ​യി​ൻ ക​ണ്ടെ​ത്തി.

യു​വാ​വി​നെ​തി​രെ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​താ​യും സം​ഭ​വ​ത്തി​ൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Tags