പ്രത്യേക പാര്‍ലമെന്റ് സമ്മേളനത്തില്‍ ചരിത്രപരമായ തീരുമാനങ്ങള്‍ ഉണ്ടാകും: നരേന്ദ്രമോദി

google news
modi

ന്യൂഡൽഹി: ഇന്ത്യയ്ക്കായി നിരവധി അവസരങ്ങളാണ് വാതില്‍ക്കലെത്തി നില്‍ക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനത്തിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രത്യേക പാര്‍ലമെന്റ് സമ്മേളനത്തില്‍ ചരിത്രപരമായ തീരുമാനങ്ങള്‍ ഉണ്ടാകുമെന്നും നരേന്ദ്ര മോദി മാധ്യമങ്ങളോട് പറഞ്ഞു. വിനായക ചതുര്‍ഥി ദിവസം പാര്‍ലമെന്റിന്റെ പുതിയ കെട്ടിടത്തില്‍ പാര്‍ലമെന്റ് സമ്മേളിക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു. പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ നല്ലകാര്യങ്ങള്‍ മാത്രം ഉണ്ടാകട്ടെ എന്നും പ്രധാനമന്ത്രി പറഞ്ഞു.

CHUNGATHE

ഡല്‍ഹി ആതിഥേയത്വം വഹിച്ച ജി20 ഉച്ചകോടിയുടെ വിജയത്തെയും പ്രധാനമന്ത്രി സൂചിപ്പിച്ചു. ജി20 ഉച്ചകോടി അഭിമാനകരമായ നേട്ടമാണ് രാജ്യത്തിന് ഉണ്ടാക്കിയതെന്ന് പറഞ്ഞ പ്രധാനമന്ത്രി ജി 20യുടെ വലിയ വിജയത്തിന് പിന്നാലെ രാജ്യത്തിന്റെ വൈവിധ്യങ്ങളും ലോകത്തിന് കാണിച്ചു കൊടുത്തുവെന്ന് അഭിപ്രായപ്പെട്ടു.

ജി 20 ലോകത്തിന് മുന്നില്‍ ഇന്ത്യയുടെ ശക്തി തെളിയിച്ചു. ഇന്ത്യയുടെ വളര്‍ച്ചയെ ലോകം ഉറ്റുനോക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഗ്ലോബൽ സൗത്തിന്റെ ശബ്ദമാകാന്‍ നമുക്ക് സാധിച്ചു. ജി 20യില്‍ ഐക്യകണ്‌ഠേന പ്രസ്താവന നടത്താന്‍ സാധിച്ചതും ഇന്ത്യയുടെ ശക്തിയായി പ്രധാനമന്ത്രി എടുത്തുപറഞ്ഞു.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads- ൽ Join ചെയ്യാം