ജമ്മുകശ്​മീരിൽ ഹിസ്​ബുൽ മുജാഹിദീൻ കമാൻഡർ കൊല്ലപ്പെട്ടു

 c

ശ്രീനഗര്‍: ജമ്മു കശ്‌മീരില്‍ ഏറ്റമുട്ടലില്‍ ഹിസ്ബുള്‍ മുജാഹിദീന്റെ ഉന്നത കമാന്‍ഡറെ സുരക്ഷാ സേന വധിച്ചു. ഭീകര സംഘടനയുടെ ഏറ്റവും മുതിര്‍ന്ന കമാന്‍ഡര്‍മാരില്‍ ഒരാളായ മെഹ്റാസുദ്ദീന്‍ ഹല്‍വായ് എന്ന ഉബൈദ് ആണ് കൊല്ലപ്പെട്ടതെന്ന് കശ്‌മീർ പോലീസ് ഇൻസ്‌പെക്‌ടർ ജനറൽ വിജയ കുമാർ അറിയിച്ചു.

ബു​ധ​നാ​ഴ്ച പു​ല​ർ​ച്ചെ കു​പ്‌​വാ​ര ജി​ല്ല​യി​ലെ ഹ​ന്ദ്വാ​ര​യി​ലാ​ണ് ഏ​റ്റു​മു​ട്ട​ൽ ന​ട​ന്ന​ത്. നിരവധി ക്രിമിനൽ പ്രവർത്തനങ്ങളിൽ ഉബൈദ്​ പങ്കാളിയായിട്ടുണ്ടെന്ന്​ കശ്​മീർ ഐ.ജി അറിയിച്ചു. ഉബൈദിനെ കൊലപ്പെടുത്തിയത്​ വലിയ നേട്ടമാണെന്നും കശ്​മീർ പൊലീസ്​ വ്യക്​തമാക്കി. ജമ്മുകശ്​മീർ പൊലീസ്​, ആർമി 32 രാഷ്​ട്രീയ റൈഫിൾസ്​, സി.ആർ.പി.എഫ്​ 92 ബറ്റാലിയൻ എന്നിവരുടെ സംയുക്​ത സംഘമാണ്​ ഹിസ്​ബുൽ കമാൻഡറെ കൊലപ്പെടുത്തിയതെന്ന്​ അധികൃതർ അറിയിച്ചു.