കോ​ക്പി​റ്റി​ൽ ഹോ​ളി ആ​ഘോ​ഷം; പൈ​ല​റ്റു​മാ​ർ​ക്കെ​തി​രെ ന​ട​പ​ടി

Holi celebration in cockpit- Action was taken against the pilots
 

ന്യൂ​ഡ​ൽ​ഹി: വി​മാ​ന​ത്തി​ൽ ഡ്യൂ​ട്ടി​ക്കി​ടെ കോ​ക്പി​റ്റി​ൽ ഹോ​ളി ആ​ഘോ​ഷി​ച്ച പൈ​ല​റ്റു​മാ​ർ​ക്കെ​തി​രെ ന​ട​പ​ടി. ഡ​ൽ​ഹി-​ഗു​വാ​ഹ​ത്തി സ്പൈ​സ്ജെ​റ്റ് വി​മാ​ന​ത്തി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്. ര​ണ്ട് പൈ​ല​റ്റു​മാ​ർ​ക്കെ​തി​രെ​യാ​ണ് ഇ​ന്ത്യ​ൻ എ​യ​ർ​ലൈ​ൻ സ്‌​പൈ​സ്‌​ജെ​റ്റ് ന​ട​പ​ടി സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച​യാ​യി​രു​ന്നു സം​ഭ​വം. ഫ്ലൈ​റ്റ് ഡെ​ക്കി​ന്‍റെ സെ​ന്‍റ​ർ ക​ൺ​സോ​ളി​നു മു​ക​ളി​ൽ ഇ​രു​വ​രും ഒ​രു ക​പ്പ് കാ​പ്പി വ​യ്ക്കു​ക​യും പ​ല​ഹാ​രം ക​ഴി​ക്കു​ക​യു​മാ​യി​രു​ന്നു. ഇ​രു​വ​രേ​യും ജോ​ലി​യി​ൽ നി​ന്ന് ഒ​ഴി​വാ​ക്കി.

  
ഇതിന്റെ ചിത്രങ്ങൾ പുറത്തുവരികയും വിമർശനം ശക്തമാവുകയും ചെയ്തതിനു പിന്നാലെയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. ചെറിയ തോതിൽ പോലും വെള്ളം ഇവിടെ വീഴുന്നത് വിമാനത്തിന്റെ പ്രവർത്തനത്തേയും യാത്രക്കാരുടെ സുരക്ഷിതത്വത്തേയും ബാധിക്കും. ഈ സാഹചര്യത്തിൽ പൈലറ്റുമാരുടെ നിരുത്തരവാദപരമായ പ്രവൃത്തിയ്ക്കെതിരെ സോഷ്യൽ മീഡിയയിൽ വ്യാപകമായ പ്രതിഷേധം ഉയർന്നിരുന്നു.