ലക്ഷദ്വീപിലെ അഡ്മിനിസ്ട്രേറ്റരെ പിൻവലിക്കണം; നരേന്ദ്ര മോദിക്ക് കത്തയച്ച് ലക്ഷദ്വീപ് ബിജെപി ഘടകം

c

ലക്ഷദ്വീപ് അഡ്മിനിസ്ട്രെറ്റർ പ്രഭുൽ പട്ടേലിനെതീരെ ലക്ഷദീപിലെ ബിജെപി ഘടകം തന്നെ അവസാനം രംഗത്തു വന്നിരിക്കുകയാണ്. പ്രഭുൽ പട്ടേലിനെ അടിയന്തരമായി 
പിൻവലിക്കണമെന്നാവശ്യപ്പെട്ടു ലക്ഷദീപിലെ ബിജെപി ജനറൽ സെക്രട്ടറി മുഹമ്മദ് കാസിം നരേന്ദ്രമോദിക്ക് കത്തയച്ചു. അഡ്മിനിസ്ട്രേറ്ററുടെ വിവാദ നടപടി ചൂണ്ടികാട്ടിയാണ് ബിജെപി ഘടകം മോദിക്ക് കത്തുഅയച്ചിരിക്കുന്നത്.

ജനദ്രോഹ വിരുദ്ധമായ നടപടികളാണ് അഡ്മിനിസ്ട്രേറ്റർ സ്വീകരിക്കുന്നത്, കൂടാതെ ജനക്ഷേമ നടപടികൾ എല്ലാം തന്നെ ഇദ്ദേഹം നിർത്തലാക്കി, 15 സ്കൂളുകൾ അടച്ചു പൂട്ടി, ദ്വീപിൽകര്ഷകര്ക്കുണ്ടായിരുന്ന വിവിധ പദ്ധതികളും അനൂകൂല്യങ്ങളും  അദ്ദേഹം നിർത്തലാക്കി,അഞ്ഞൂറിലധികം താത്കാലിക തദ്ദേശീയരെ പിരിച്ചുവിട്ടതായും കത്തിൽ ചൂണ്ടിക്കാട്ടുന്നു.ഇത്തരത്തിൽ വലിയ ആക്ഷേപങ്ങൾ ആണ് പ്രഭുൽ പട്ടേലിനെതിരെ ബിജെപി ഘടകം ഉന്നയിച്ചിരിക്കുന്നത്.

കേരളത്തിലെ ബിജെപി അനൂകൂലികൾ പ്രഭുൽ പട്ടേലിനെ  പിന്തുണക്കുമ്പോൾ ലക്ഷദ്വീപിലെ ബിജെപി ഘടകം അവിടത്തെ  ജനങ്ങൾക്കു അനുകൂലമായ നിലപാട് തന്നെ കൈക്കൊള്ളുന്നു എന്നതാണ് കത്തിലൂടെ വ്യക്തമാകുന്നത്.