ഡല്‍ഹി വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട; വിമാനത്തിലെ ശുചിമുറിയില്‍ നിന്ന് രണ്ടുകോടിയുടെ സ്വര്‍ണം കണ്ടെടുത്തു

gold seized

ന്യൂഡല്‍ഹി : ഡല്‍ഹി ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. ടെര്‍മിനല്‍ 2 ല്‍ ഇറങ്ങിയ വിമാനത്തിന്റെ ശുചിമുറിയില്‍ നിന്ന് രണ്ടു കോടി രൂപ വിലമതിക്കുന്ന സ്വര്‍ണ്ണ ബിസ്‌ക്കറ്റുകള്‍ കണ്ടെടുത്തു.

കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ശുചിമുറിയിലെ സിങ്കിന്റെ അടിയില്‍ പശ ടേപ്പ് കൊണ്ട് ഒട്ടിച്ച നിലയില്‍ ബാഗ് കണ്ടെത്തിയത്. ചാര നിറത്തിലുള്ള ബാഗില്‍ നിന്ന് 3969 ഗ്രാം ഭാരമുള്ള സ്വര്‍ണ്ണ ബിസ്‌ക്കറ്റുകളാണ് പിടിച്ചെടുത്തത്. 1962 കസ്റ്റംസ് ആക്ടിലെ 110-ാം വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.