മണിപ്പൂരിൽ ഐഇഡി സ്ഫോടനം; ജവാൻ കൊല്ലപ്പെട്ടു
Thu, 6 Jan 2022

ഇംഫാൽ: മണിപ്പൂരിലെ തൗബൽ ജില്ലയിലെ ലിലോംഗ് യുസോയ്പോക്പി സാംഗോംസാംഗിലുണ്ടായ ഐഇഡി സ്ഫോടനത്തിൽ 16 ആസാം റൈഫിൾസ് അംഗമായ ജവാൻ കൊല്ലപ്പെട്ടു.സംഭവത്തിൽ ഒരാൾക്ക് പരിക്കേറ്റതായി പൊലീസ് അറിയിച്ചു. സൈനികർ വിശ്രമിക്കുന്നതിനിടെയാണ് സ്ഫോടനമുണ്ടായതെന്നും പരിക്കേറ്റയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും പൊലീസ് വ്യക്തമാക്കി.
സാംഗോംസാങ് വാട്ടർ സപ്ലൈ വർക്കിന്റെ റിസർവോയറിന് സമീപം ജവാൻമാർ പെട്രോളിംഗ് നടത്തുന്ന സ്ഥലത്ത് നിന്നാണ് സ്ഫോടക വസ്തുക്കൾ കണ്ടെടുത്തതെന്ന് പോലീസ് സൂപ്രണ്ട് എച്ച് ജോഗേഷ്ചന്ദ്ര മാധ്യമങ്ങളോട് പറഞ്ഞു. സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഏതെങ്കിലും തീവ്രവാദ സംഘടനയോ ഏതെങ്കിലും വിരുദ്ധ ഗ്രൂപ്പുകളോ ഏറ്റെടുത്തിട്ടില്ല. മണിപ്പൂരിൽ 50 ദിവസത്തിനിടെ നാല് സ്ഫോടനങ്ങളാണ് നടന്നത്.